ചങ്ങനാശേരി: ദളിതരുടേയും പിന്നോക്കക്കാരുടേയും ആശങ്കകൾ അകറ്റി അവരുടെ പുരോഗതിക്കായി ക്രിയാത്മകമായി ഇടപെടണമെന്ന് ചങ്ങനാശേരി അതിരൂപതാ പാസ്റ്ററൽ കൗണ്‍സിൽ എക്സിക്യൂട്ടീവ് യോഗം കേന്ദ്ര,സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു. അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡോ.സോണി കണ്ടങ്കരി, ഡോ.പി.സി.അനിയൻകുഞ്ഞ്, തോമസുകുട്ടി മണക്കുന്നേൽ, വി.ജെ.ലാലി, ഡോ.ജോച്ചൻ ജോസഫ്, ജോർജ് വർഗീസ്, ജോണിക്കുട്ടി സ്കറിയ, ഷാജി പോൾ, പ്രിൻസ് അറക്കൽ, എബിൻ അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
ദളിതരുടേയും പിന്നോക്കക്കാരുടേയും ആശങ്കയകറ്റണം: പാസ്റ്ററൽ കൗണ്‍സിൽ
12:18 AM Apr 19, 2018 | Deepika.com