തുറവൂര്‍: ഓടിക്കൊണ്ടിരുന്ന ആലപ്പുഴ എറണാകുളം പാസഞ്ചര്‍ തീവണ്ടിയില്‍ നിന്നു ചൊവ്വാഴ്ച രാവിലെ അരൂര്‍ കുമ്പളം കായലിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.
ആലപ്പുഴ തിരുവമ്പാടി കടവത്തുശേരി ചാള്‍സ് ബേബിയുടെ ഭാര്യ റോസ്മേരി നീന (30)യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ കുമ്പളം ലാന്‍ഡിംഗ് സെന്റര്‍ ഭാഗത്തെ കായലില്‍ കണ്ടെത്തിയത്. പനങ്ങാട് പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. ചെല്ലാനം തെക്ക് മുതുകുപുറം അറയ്ക്കല്‍ എ.എം. വര്‍ഗീസിന്റെ മകള്‍ റോസ്മേരി നീനയും ചാള്‍സ് ബേബിയും തമ്മിലുള്ള വിവാഹം മൂന്നുവര്‍ഷം മുമ്പാണ് നടന്നത്. ഏക മകള്‍ അക്സ.
കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
12:10 AM Apr 19, 2018 | Deepika.com