വ്യാ​​പാ​​രിയെ പൊ​​ള്ള​​ലേ​​റ്റു മ​​രി​​ച്ച നി​​ല​​യി​​ൽ കണ്ടെത്തി

12:10 AM Apr 19, 2018 | Deepika.com
പാ​​ലാ: പാ​​ച​​ക​​വാ​​ത​​ക സി​​ല​​ണ്ട​​റി​​ൽ​​നി​​ന്നും തീ​​പി​​ടി​​ച്ച് റ​​ബ​​ർ വ്യാ​​പാ​​രി മ​​രി​​ച്ച നിലയിൽ. കി​​ട​​ങ്ങൂ​​ർ സൗ​​ത്ത് പ്ലാ​​മൂ​​ട് ക​​വ​​ല​​ക്കു​​സ​​മീ​​പം ഇ​​ടു​​ക്കി തെ​​ക്കേ​​ട​​ത്ത് സെ​​ൻ​​സാ(50)​​ണു മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

വീ​​ട്ടി​​ൽ​​നി​​ന്നും പു​​ക ഉ​​യ​​രു​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ട നാ​​ട്ടു​​കാ​​ർ ജ​​ന​​ലി​​ലും വാ​​തി​​ലി​​ലും ത​​ട്ടി​​വി​​ളി​​ച്ചെ​​ങ്കി​​ലും പൂ​​ട്ടി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു പോ​​ലീ​​സി​​ലും ഫ​​യ​​ർ​​ഫോ​​ഴ്സി​​ലും വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇവരെത്തി വാ​​തി​​ൽ ത​​ക​​ർ​​ത്ത് അ​​ക​​ത്തു ക​​ട​​ന്ന​​പ്പോ​​ഴാ​​ണു പൊ​​ള്ള​​ലേ​​റ്റു മ​​രി​​ച്ച നി​​ല​​യി​​ൽ സെ​​ൻ​​സി​​നെ ക​​ണ്ടെത്തി​​യ​​ത്. ഇ​​സ്രാ​​യേ​​ലി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന സെ​​സി​​ലി​​ന്‍റെ ഭാ​​ര്യ ജോ​​ളി 17നാ​​ണ് നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. രാ​​വി​​ലെ 11.30നു ​​മ​​ക്ക​​ളെ​​യും കൂ​​ട്ടി ജോ​​ളി കി​​ട​​ങ്ങൂ​​ർ കൊ​​ന്പ​​നാം​​കു​​ന്നി​​ലു​​ള്ള ഭ​​ർ​​തൃ​​മാ​​താ​​പി​​താ​​ക്ക​​ളു​​ടെ വീ​​ട്ടി​​ലേ​​ക്കു​​പോ​​യ സ​​മ​​യ​​ത്താ​​യി​​രു​​ന്നു അ​​പ​​ക​​ടം. ജോ​​ളി ച​​ക്കാ​​ന്പു​​ഴ കി​​ഴ​​ക്കേ​​പ്പു​​റ​​ത്ത് കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​ക്ക​​ൾ: ജ​​സ്റ്റി​​ൻ, ഹ​​ർ​​ഷ. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു മാ​​റ്റി. സം​​സ്കാ​​രം പി​​ന്നീ​​ട്.

പോ​​ലീ​​സ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ജീ​​വ​​നൊ​​ടു​​ക്കി​​യ​​താ​​ണെ​​ന്ന് സം​​ശ​​യി​​ക്കു​​ന്ന​​താ​​യി സി​​ഐ രാ​​ജ​​ൻ കെ. ​​അ​​ര​​മ​​ന പ​​റ​​ഞ്ഞു.