കൊച്ചി: പോലീസ് കസ്റ്റഡിയിൽ മരിച്ച തന്റെ മകന്റെ ഘാതകരെ രക്ഷിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള. നീതി തേടി ഏതറ്റംവരെയും പോകും. പോലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ല. സിബിഐ അന്വേഷണം വേണം.
ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാതിരിക്കാൻ പോലീസ് ശ്രമിച്ചെന്നു വ്യക്തമായിട്ടുണ്ട്. ഇതിൽ ഉൾപ്പെടെ സമഗ്ര അന്വേഷണം നടത്തണമെന്നും ശ്യാമള പറഞ്ഞു. നിരപരാധിയെയാണു പോലീസ് പിടികൂടി കൊന്നുകളഞ്ഞതെന്നു ശ്രീജിത്തിന്റെ ഭാര്യ അഖിലയും പറഞ്ഞു. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ശ്രീജിത്തിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാൽ ഇതിനുളള നടപടി തുടങ്ങുമെന്നും അഖില വ്യക്തമാക്കി.
മകന്റെ ഘാതകരെ രക്ഷിക്കാൻ ശ്രമം: ശ്രീജിത്തിന്റെ അമ്മ
01:15 AM Apr 18, 2018 | Deepika.com