കോട്ടയം: കോട്ടയം, കട്ടപ്പന, കൊച്ചി എന്നീ സ്ഥലങ്ങളിൽ ദീപിക നടത്തുന്ന ഹയർ എഡ്യൂക്കേഷൻ എക്സ്പോ ബ്രൈറ്റ് പാത്ത് 2018 ന്റെ ബ്രോഷറിന്റെ പ്രകാശം ഇന്നലെ ദീപിക കേന്ദ്ര ഓഫീസിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം ശ്രൂതി ബാല നിർവഹിച്ചു.
ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്്ടർ റവ.ഡോ. റെജി മനയ്ക്കലേട്ട് ഡെപ്യൂട്ടി ജനറൽ മാനേജര്‍ (സർക്കുലേഷൻ) ജോസഫ് ഓലിക്കൻ, ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ) കോര ജോസഫ്, പിആർഒ മാത്യു കൊല്ലമലക്കരോട്ട്, കോർപറേറ്റ് റിലേഷൻ മാനേജർ സാബു ഏബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.
മേയ് മൂന്നിനു കോട്ടയം കെപിഎസ് മേനോൻ ഹാളിലും അഞ്ചിനു കട്ടപ്പന സെന്റ് ജോർജ് പാരീഷ് ഹാളിലും എട്ടിന് എറണാകുളം റിനൈഹബിലുമാണ് ബ്രൈറ്റ്പാത്ത് നടക്കുന്നത്. മൂന്നു കേന്ദ്രങ്ങളിലും പ്രമുഖ കരിയർ വിദഗ്ധൻ പി.ആർ. വെങ്കിട്ടരാമൻ ക്ലാസുകൾ നയിക്കും.
"ബ്രൈറ്റ്പാത്ത് 2018' ബ്രോഷർ പ്രകാശനം ചെയ്തു
02:25 AM Apr 17, 2018 | Deepika.com