ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെയും വിവിധ കോടതിവിധികളുടെയും വെളിച്ചത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷ സ്കൂളുകൾക്കു പ്രവർത്തന സ്വാതന്ത്ര്യം നൽകണമെന്നും കണ്വൻഷൻ ആവശ്യപ്പെട്ടു.
പിഒസിയിൽ നടന്ന കണ്വൻഷൻ കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഫാ. വർഗീസ് മാണിക്കനാംപറന്പിൽ അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഏബ്രഹാം മാർ ജൂലിയോസ്, എംഎൽഎമാരായ ഹൈബി ഈഡൻ, പി.ടി. തോമസ്, മുൻ എംപി ഫ്രാൻസിസ് ജോർജ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, അസോസിയേഷൻ ഭാരവാഹികളായ ഫാ. ലൈജു വർക്കി, സിസ്റ്റർ ലിവീന, ജോസി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ക്രിസ്ത്യൻ ന്യൂനപക്ഷ സ്കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളും കണ്‍വൻഷനിൽ പങ്കെടുത്തു.
ന്യൂനപക്ഷ സ്കൂളുകൾ അടച്ചുപൂട്ടാൻ അനുവദിക്കില്ല: മാനേജ്മെന്റ് അസോസിയേഷൻ
01:18 AM Mar 25, 2018 | Deepika.com