ബി​നു ക​ണ്ണ​ന്താ​നം ഗി​ന്ന​സ് ബു​ക്കി​ൽ

01:18 AM Mar 25, 2018 | Deepika.com
കോ​​ട്ട​​യം: 77 മ​​ണി​​ക്കൂ​​ർ തു​​ട​​ർ​​ച്ച​​യാ​​യി പ്ര​​സം​​ഗി​​ച്ച് മ​​ണി​​മ​​ല സ്വ​​ദേ​​ശി ബി​​നു ക​​ണ്ണ​​ന്താ​​നം ഗി​​ന്ന​​സ് ബു​​ക്കി​​ൽ ഇ​​ടം നേ​​ടി. ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​ർ അ​​ഞ്ചി​​ന് കോ​​ട്ട​​യം ചൈ​​ത​​ന്യ പാ​​സ്റ്റ​​ർ സെ​​ന്‍റ​​റി​​ൽ രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ എ​​ട്ടി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു വ​​രെ പ്ര​​സം​​ഗി​​ച്ചാ​​ണ് റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച​​ത്.

നാ​ലു ദി​വ​സം ഒ​രു മി​നി​റ്റ് പോ​ലും ഉ​റ​ങ്ങാ​തെ 200 പാ​ഷ​ൻ ഫ്രൂ​ട്ട് മാ​ത്രം ക​ഴി​ച്ചാ​ണ് ബി​നു പ്ര​സം​ഗി​ച്ച​ത്. ആ​ദ്യ ദി​വ​സം തു​ട​ർ​ച്ച​യാ​യി ഒ​രേ നി​ല്പി​ൽ പ​തി​മൂ​ന്നു മ​ണി​ക്കൂ​ർ പ്ര​സം​ഗി​ച്ച​ശേ​ഷം അ​ഞ്ചു മി​നി​റ്റ് മാ​ത്രം ഇ​ട​വേ​ള​യെ​ടു​ത്തു. അ​തും ഒ​രു ലോ​ക റി​ക്കാ​ർ​ഡാ​യി. പി​ന്നീ​ട് പ​ത്തു മ​ണി​ക്കൂ​ർ പ്ര​സം​ഗി​ച്ച ശേ​ഷം പ​ത്തു മി​നി​റ്റ് ഇ​ട​വേ​ള​യെ​ടു​ത്തു.എ​​ട്ടു വ​​ർ​​ഷ​​ത്തെ പ​​രി​​ശ്ര​​മ​​ത്തി​​ലൂ​​ടെ ഒ​​ട്ടേ​​റെ വാ​​യ​​ന​​യും യാ​​ത്ര​​ക​​ളും ന​​ട​​ത്തി​​യാ​​ണ് ഈ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​തെ​​ന്ന് ബി​​നു ക​​ണ്ണ​​ന്താ​​നം പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. 1955ലാ​​ണ് ലോ​​ക റി​​ക്കാ​​ർ​​ഡു​​ക​​ൾ കു​​റി​​ക്കാ​​ൻ ഇം​​ഗ്ല​​ണ്ട് ആ​​സ്ഥാ​​ന​​മാ​​യി ഗി​​ന്ന​​സ് ബു​​ക്ക് നി​​ല​​വി​​ൽ​​വ​​ന്ന​​ത്.

പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു ഗി​ന്ന​സ് അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വ്യ​ക്തി​യാ​ണ് ബി​നു കണ്ണന്താ നം.