കോഴിക്കോട്: കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൂരാച്ചുണ്ട് പൂവ്വത്താംകുന്നിലെ കണ്ടോത്തുകണ്ടി ഗോപാലൻ (60) ആണ് മരിച്ചത്. സൂര്യാതപമേറ്റതാണെന്ന് സംശയിക്കുന്നു.
ഉച്ചഭക്ഷണത്തിനായി വിളിക്കാൻ കൃഷിയുടമ ചെന്നപ്പോൾ അബോധാവസ്ഥയിൽ നിലത്തുവീണു കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നു ഡോക്ടർമാർ അറിയിച്ചു. ഭാര്യ: ജാനു. മക്കൾ: ശ്രീജ, റീന, ശ്രീജേഷ്, റിനീഷ്.
തൊഴിലാളി മരിച്ചു; സൂര്യാതപമെന്നു സംശയം
03:15 AM Mar 24, 2018 | Deepika.com