ആലുവ: പൊതുവഴി കൈയേറുകയും സ്ത്രീകളുടെ ചിത്രം കാമറയിൽ പകർത്തുകയും ചെയ്ത സ്വകാര്യ വ്യക്തിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ദേവികുളം ആർഡിഒയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്.
ഇടുക്കി ബൈസൻവാലി വില്ലേജിൽ പൊട്ടൻകാട് പഞ്ചായത്ത് മുത്തൻമുടി കരയിൽ താമസിക്കുന്ന പട്ടികജാതിക്കാരായ 43 കുടുംബങ്ങളാണ് കൊച്ചി നാരായണപുരം സ്വദേശി ഏബ്രഹാം ജോയിക്കും കുടുംബത്തിനുമെതിരേ പരാതി നൽകിയത്. 40 വർഷത്തിലേറെയായി മുത്തൻകുടിയിൽ താമസിക്കുന്നവർ ഉപയോഗിക്കുന്ന പൊതുവഴിയാണു കൈയേറിയതെന്നു പരാതിയിൽ പറയുന്നു. ഭയം കൂടാതെ ജീവിക്കാൻ സാഹചര്യമൊരുക്കണമെന്നും നാട്ടുകാരുടെ ഹർജിയിലുണ്ട്. ആലുവ പാലസിൽ നടന്ന കമ്മീഷൻ സിറ്റിംഗിൽ പുതിയ എട്ട് കേസുകൾ ഉൾപ്പെടെ 63 കേസുകൾ പരിഗണിച്ചു. ഒന്പത് എണ്ണത്തിൽ തീർപ്പാക്കി.
ദേവികുളം ആർഡിഒയ്ക്ക് നോട്ടീസ്
02:48 AM Mar 24, 2018 | Deepika.com