തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 1585 സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് നിയമസഭയിൽ രാജു എബ്രഹാം, സി കൃഷ്ണൻ എന്നിവരെ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ഈ സ്കൂളുകൾ അടച്ചുപൂട്ടുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ അനംഗീകൃത സ്കൂളുകൾ പ്രവർത്തിക്കുന്നത് തിരുവനന്തപുരത്താണ്-308, കണ്ണൂർ- 209, പാലക്കാട്- 174, കൊല്ലം- 153, പത്തനംതിട്ട 146, മലപ്പുറം 136, കാസർഗോഡ്- 103, എറണാകുളം- 83 എന്നിങ്ങനെയാണ് പ്രധാന ജില്ലകളിലെ സ്കൂളുകളുടെ എണ്ണം. സംസ്ഥാനത്തെ 17 ലാൻഡ് ട്രൈബ്യൂണലുകളിലായി 73087 കേസുകൾ തീർപ്പാക്കാനുണ്ടെന്ന് ഇ.പി. ജയരാജനെ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.
സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 1585 സ്കൂളുകൾ: വിദ്യാഭ്യാസമന്ത്രി
02:48 AM Mar 24, 2018 | Deepika.com