കോട്ടയം: കാർഷിക മേഖല നേരിടുന്ന വിലത്തകർച്ചയടക്കമുള്ള പ്രശ്നങ്ങൾ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ ജനാധിപത്യ കേരള കോൺഗ്രസ് കർഷക പ്രക്ഷോഭം നടത്തും. സമരപ്രഖ്യാപന സമ്മേളനം കോട്ടയത്ത് പാർട്ടി വർക്കിംഗ് ചെയർമാൻ ഡോ. കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും.
ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് അധ്യക്ഷത വഹിക്കും. വക്കച്ചൻ മറ്റത്തിൽ, ഏലിയാസ് സഖറിയാ, ഫ്രാൻസിസ് തോമസ്, തോമസ് കുന്നപ്പള്ളി, ജോസ് പാറേക്കാട്ട്, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജിതാ സാബു, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മൈക്കിൾ ജയിംസ്, കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യൻ, ജനാധിപത്യ പ്രവാസി കോൺഗ്രസ് കൺവീനർ സാബു കൂവക്കാട്ട് എന്നിവർ പ്രസംഗിക്കും.
ജനാധിപത്യ കേരള കോൺഗ്രസ് സമരപ്രഖ്യാപനം കോട്ടയത്ത്
02:36 AM Mar 24, 2018 | Deepika.com