ഐഎൻഎ കരിദിനം ആചരിക്കും
02:05 AM Mar 24, 2018 | Deepika.com
കൊച്ചി: സ്ഥിരസ്വഭാവമുള്ള ജോലികളിൽ കരാർ അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കാനുള്ള കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ടിന് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കിൽ തൊഴിൽ തടസപ്പെടുത്താതെ തന്നെ കരിദിനം ആചരിച്ച് ഇന്ത്യൻ നഴ്സസ് അസോസിയേഷനും(ഐഎൻഎ) പങ്കുചേരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എ. മുഹമ്മദ് ഷിഹാബ് അറിയിച്ചു.