കണ്ണൂർ: കണ്ണൂർ സ്പെഷൽ സബ് ജയിലിൽ നിയമലംഘനം നടക്കുന്നതായി കെ. സുധാകരൻ. ശുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിക്കു ജയിലധികൃതർ വഴിവിട്ട സഹായം നൽകിയെന്നു കാണിച്ച് ജയിൽ ഡിജിപിക്കു സുധാകരൻ പരാതി നൽകി.
ഈ മാസം 9, 13, 16 തീയതികളിൽ കൂത്തുപറന്പ് സ്വദേശിനിയായ ഒരു യുവതിക്ക് ആകാശ് തില്ലങ്കേരിയുമായി മണിക്കൂറുകളോളം സംസാരിക്കാൻ അവസരമൊരുക്കിയതായാണു പരാതി. ജയിലിൽ സന്ദർശകർക്കു പ്രവേശനമില്ലാത്ത സ്ഥലത്തുവച്ചാണ് യുവതിയുമായി സംസാരിക്കാൻ ആകാശ് തില്ലങ്കേരിക്ക് അവസരമൊരുക്കിക്കൊടുത്തത്. കൂടാതെ ശുഹൈബ് വധക്കേസിലെ 11 പ്രതികൾക്കും ജയിലിനുള്ളിൽ അഴിഞ്ഞാടാനുള്ള സൗകര്യങ്ങളാണു ജയിൽ സൂപ്രണ്ടടക്കമുള്ള ഉദ്യോഗസ്ഥർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
തിരിച്ചറിയൽ പരേഡിനു ഹാജരായ കേസിലെ പ്രധാന ദൃക്സാക്ഷികളായ മൂന്നു യുവാക്കളെ പ്രതി ദീപ് ചന്ദ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ആകാശ് തില്ലങ്കേരിക്കു ജയിലിൽ വഴിവിട്ട സഹായം നൽകിയെന്നു സുധാകരൻ
02:05 AM Mar 24, 2018 | Deepika.com