കോഴിക്കോട്: സ്ഥിരം തൊഴിൽ എന്ന വ്യവസ്ഥ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവിനെതിരേ ഏപ്രിൽ രണ്ടിനു സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കും.
സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിലിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളെ സംഘടിപ്പിച്ച് മുതലക്കുളത്തു നടന്ന സെമിനാറിലാണു പ്രമേയം പാസാക്കിയത്. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും.
ഏപ്രിൽ രണ്ടിനു പണിമുടക്ക്
03:06 AM Mar 23, 2018 | Deepika.com