കൊച്ചി: കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി വിശാല കൊച്ചിയേയും പ്രാന്തപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന വാട്ടർ മെട്രാ പദ്ധതിയിലെ ആദ്യ ബോട്ട് 2019 മേയിൽ നീറ്റിലിറക്കും. പദ്ധതിക്ക് സാന്പത്തിക സഹായം നൽകുന്ന ജർമൻ വികസന ഏജൻസി (കെഎഫ്ഡബ്ല്യു)യുടെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കുശേഷം അവരുടെ സാന്നിധ്യത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി എ.പി.എം. മുഹമ്മദ് ഹനീഷാണ് ഇക്കാര്യം അറിയിച്ചത്.
വാട്ടർ മെട്രോയുമായി ബന്ധപ്പെട്ട എല്ലാ അനിശ്ചിതത്വങ്ങളും നീങ്ങിയതായും ഏപ്രിലിൽ ആദ്യ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാട്ടർ മെട്രാ : ടെൻഡർ നടപടികൾ ഏപ്രിലിൽ, ആദ്യ ബോട്ട് 2019 മേയിൽ നീറ്റിലിറക്കും
03:06 AM Mar 23, 2018 | Deepika.com