തിരുവനന്തപുരം: സംസ്ഥാന ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 21നു നടത്തിയ ഫിസിക്സ് പരീക്ഷ ചോദ്യപേപ്പർ ചോർത്തി വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചതായാണു പരാതി.
തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർക്ക് വാട്ട്സ് ആപ്പ് വഴി ഇതു ലഭിക്കുകയും തുടർന്ന് അദ്ദേഹം അതു ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർക്ക് തുടർനടപടിക്കായി അയച്ചു നൽകുകയും ചെയ്തു.
ഇതിനെ തുടർന്ന് ഹയർ സെക്കൻഡറി ഡയറക്ടർ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കിയിരുന്നു. ചോദ്യപേപ്പർ പകർത്തി എഴുതി തയാറാക്കിയ രീതിയിലായിരുന്നു വാട്ട്സ് ആപ് വഴി പ്രചരിച്ചിരുന്നത്.
ഹയർ സെക്കൻഡറി ചോദ്യപേപ്പർ ചോർച്ച പരാതി: അന്വേഷണം ആരംഭിച്ചു
02:37 AM Mar 23, 2018 | Deepika.com