നഴ്സുമാരുടെ മിനിമം വേതനം പരിഷ്കരിച്ച് അന്തിമ വിജ്ഞാപനത്തിന് അനുവദിക്കണം: സർക്കാർ
02:11 AM Mar 23, 2018 | Deepika.com
കൊച്ചി: സ്വകാര്യ നഴ്സുമാരുടെ മിനിമം വേതനം പരിഷ്കരിച്ച് അന്തിമ വിജ്ഞാപനം മാർച്ച് 28നു ശേഷം പ്രസിദ്ധീകരിക്കാൻ അനുവദിക്കണമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. വേതനം പരിഷ്കരിക്കുന്നതിനെ ചോദ്യം ചെയ്തു കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, കണ്ണൂരിലെ ലൂർദ് ആശുപത്രി എംഡി എന്നിവർ നൽകിയ ഹർജി പരിഗണിക്കവേയാണു സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ ആവശ്യം ഹർജിക്കാർ എതിർത്തു.