ചങ്ങനാശേരി: ഇറാക്കിലെ മൊസൂളില്‍ നിന്ന് 2014 ല്‍ തട്ടികൊണ്ടു പോയ 39 ഇന്ത്യാക്കാരെ ഐ. എസ് ഭീകരര്‍ കൊലപ്പെടുത്തിയ വിവരം കേന്ദ്ര ഗവണ്മെന്റ് മറച്ചുവച്ചത് അത്യന്തം അപലപനീയമാണെന്നും അവരുടെ കുടുംബങ്ങളോട് കാണിച്ച കടുത്ത അനീതിയാണെന്നും ചങ്ങനാശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ് ജാഗ്രതാ സമിതി. ഇവരുടെ മരണവിവരം സ്ഥിരീകരിക്കുന്നതിനും ഭൗതിക ശരീരം നാട്ടില്‍ എത്തിക്കുന്നതിനും കഴിയാതെ പോയത് വലിയ വീഴ്ചയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അതിരൂപതാ കേന്ദ്രത്തില്‍ പി. ആര്. അഡ്വ. ജോജി ചിറയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജാഗ്രതാ സമിതി കോഓഡിനേറ്റര്‍ ഫാ. ആന്റണി തലച്ചല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.പി. ജോസഫ് വിഷയാവതരണം നടത്തി. ഫാ. ജോസഫ് പനക്കേഴം, പ്രഫ. ജെ. സി. മാടപ്പാട്ട്, കെ. വി. സെബാസ്റ്റ്യന്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ്, ഡോ. ആന്റണി മാത്യൂസ്, പി. കെ. കുര്യാച്ചന്, ഡോ. ഡൊമിനിക്ക് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടവിവരം മറച്ചുവച്ചത് അപലപനീയം: ജാഗ്രതാ സമിതി
02:11 AM Mar 23, 2018 | Deepika.com