ഫസൽ വധം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ്
02:11 AM Mar 23, 2018 | Deepika.com
കൊച്ചി: തലശേരി ഫസൽ വധവുമായി തനിക്കു ബന്ധമുണ്ടെന്ന കണ്ണൂർ ചെന്പ്ര സ്വദേശി സുബീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സിബിഐ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനും സിബിഐക്കും നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശിച്ചു.കഴിഞ്ഞ 2006 ഒക്ടോബർ 22നാണ് എൻഡിഎഫ് പ്രവർത്തകനായ ഫസലിനെ ഒരു സംഘം കൊലപ്പെടുത്തിയത്.