കോഴിക്കോട്: അകാലത്തിൽ മരിച്ച റോസ്മേരി ജോസഫിന്റെ സ്മരണാർത്ഥം കോക്കാപ്പിള്ളിൽ കുടുംബയോഗം ഏർപ്പെടുത്തിയ റോസ്മേരി അവാർഡിന് പെരുന്പാവൂർ കുവപ്പടിയിൽ ബെത്ലഹേം അഭയഭവൻ എന്ന സ്ഥാപനം നടത്തുന്ന മേരി എസ്തപ്പാൻ തെരഞ്ഞെടുക്കപ്പെട്ടു. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്.
മേയ് ഒന്നിന് കോഴിക്കോട് വേനപ്പാറയിൽ നടക്കുന്ന കുടുംബയോഗത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് കുടുംബ യോഗം ചെയർമാൻ സണ്ണി കോക്കാപ്പിള്ളിൽ, സെക്രട്ടറി സ്റ്റാൻലി ജോസഫ് എന്നിവർ അറിയിച്ചു.
മേരി എസ്തപ്പാന് റോസ്മേരി അവാർഡ്
01:31 AM Mar 23, 2018 | Deepika.com