സജി ചെറിയാൻ വി.എസിനെ കണ്ടു
01:31 AM Mar 23, 2018 | Deepika.com
തിരുവനന്തപുരം : ചെങ്ങന്നൂരിലെ ഇടതുമുന്നണി സ്ഥാനാർഥി സജി ചെറിയാൻ മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ കണ്ടു. ഇന്നലെ രാവിലെ 9.30-നു അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിലായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെക്കുറിച്ചു വി.എസ് വിവരങ്ങൾ ചോദിച്ചു.