തിരുവനന്തപുരം: മൂന്നു ദിവസം നീളുന്ന മലബാര്‍ സാംസ്കാരിക പൈതൃകോല്‍സവത്തിന് ഇന്നു തുടക്കമാകും. മലബാര്‍ സാംസ്കാരിക പൈതൃകോത്സവം 2018 ന്റെ ലോഗോ, ബ്രോഷര്‍ പ്രകാശനച്ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി 50 സെക്കൻഡ് ദൈര്‍ഘ്യമുള്ള ലോഗോ ആനിമേഷന്‍ പ്രകാശനം ചെയ്തത്. പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പുകള്‍, ഭാരത് ഭവന്റെയും ഫോക്ലോര് അക്കാദമിയുടെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെയാണ് 23 മുതല്‍ 26 വരെ പൈതൃകോത്സവം സംഘടിപ്പിക്കുന്നത്.
മലബാര്‍ സാംസ്കാരിക പൈതൃകോല്‍സവം ഇന്നു മുതല്‍ കണ്ണൂരില്‍
01:31 AM Mar 23, 2018 | Deepika.com