ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചാൽ കേരളത്തിൽ മദ്യമൊഴുകുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് കണ്വൻഷൻ ചെങ്ങന്നൂരിലെ പടയൊരുക്കം മൈതാനിയിൽ ഉദ്ഘാടനും ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യഷാപ്പുകൾ തുറക്കാനുള്ള കാലതാമസം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഒന്നുകൊണ്ട് മാത്രമാണ്. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചാൽ ഗ്രാമങ്ങൾതോറും മദ്യഷാപ്പുകൾ ആരംഭിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
യുഡിഎഫ് ജില്ലാ ചെയർമാൻ എം. മുരളി അധ്യക്ഷതവഹിച്ചു. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, എൽഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പാണക്കാട് സാദിക് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, വി.എം. സുധീരൻ, എ.എ. അസീസ്, ജോണി നെല്ലൂർ, പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, പി.സി. വിഷ്ണുനാഥ്, സ്ഥാനാർഥി ഡി. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
എൽഡിഎഫ് ജയിച്ചാൽ കേരളത്തിൽ മദ്യമൊഴുകും: ചെന്നിത്തല
01:31 AM Mar 23, 2018 | Deepika.com