തിരുവനന്തപുരം: പ്രധാന വരുമാനമായ ലോട്ടറി മേഖലയെ ഇല്ലായ്മ ചെയ്യാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എംഎൽഎ.
ലോട്ടറി സമ്മാനഘടന പരിഷ്കരിക്കുക, വെട്ടിക്കുറച്ച കമ്മീഷൻ പുനഃസ്ഥാപിക്കുക, ടിക്കറ്റ് വില കുറച്ചു വിൽക്കുന്നവരുടെ ഏജൻസി റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് (ഐഎൻടിയുസി) നടത്തുന്ന 24 മണിക്കൂർ രാപകൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.വി. പ്രസാദ്, വൈസ് പ്രസിഡന്റ് ഒ.ബി. രാജേഷ്, കെ.എം. ശ്രീധരൻ, മുരളീധരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. സമരം ഇന്നു സമാപിക്കും.
ലോട്ടറി ഏജന്റുമാർ രാപകൽ സമരം നടത്തി
01:31 AM Mar 23, 2018 | Deepika.com