തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകൾ എൽപി സ്കൂൾ ടീച്ചർ ((LPST), യുപി സ്കൂൾ ടീച്ചർ((UPST), ഹൈസ്കൂൾ ടീച്ചർ(HST), ട്രെയിനിംഗ് സ്കൂൾ ടീച്ചർ (TST)എന്നിങ്ങനെ പുനർനാമകരണം ചെയ്തു.
കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെഇആർ) പ്രകാരം സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകൾ നാമകരണം ചെയ്തിരുന്നത് എൽപി സ്കൂൾ അസിസ്റ്റന്റ് (LPSA), യുപി സ്കൂൾ അസിസ്റ്റന്റ് ((UPSA), ഹൈസ്കൂൾ അസിസ്റ്റന്റ് (HSA), ട്രെയിനിംഗ് സ്കൂൾ അസിസ്റ്റന്റ് ((TSA) എന്നിങ്ങനെയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമങ്ങളും അവയെ അടിസ്ഥാനമാക്കി സംസ്ഥാന ചട്ടങ്ങളും പുറപ്പെടുവിച്ചപ്പോൾ അധ്യാപകൻ എന്നതിന് "ടീച്ചർ’എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണു പുനർനാമകരണം.
അധ്യാപക തസ്തികകൾ പുനർനാമകരണം ചെയ്തു
03:17 AM Mar 22, 2018 | Deepika.com