കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. കേസിലെ പ്രതിയായ തനിക്ക് ദൃശ്യങ്ങളുടെ പകർപ്പിന് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം. നേരത്തെ അങ്കമാലി ജുഡിഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടറ്റ് കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല.
ദൃശ്യങ്ങൾ തനിക്കെതിരായ തെളിവാക്കി മാറ്റാൻ കൃത്രിമം നടത്തിയിട്ടുണ്ടെന്നും ഇതു പരിശോധിക്കാൻ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നുമാണു ഹർജിയിൽ പറയുന്നത്.
നടൻ ദിലീപിന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കും
03:05 AM Mar 22, 2018 | Deepika.com