ആലത്തൂരിൽ നെല്ലുകുത്തു മില്ല് തുടങ്ങും
03:05 AM Mar 22, 2018 | Deepika.com
തിരുവനന്തപുരം: സർക്കാർ കർഷകരിൽനിന്നു സംഭരിക്കുന്ന നെല്ല് കുത്താനായി പാലക്കാട് ആലത്തൂരിൽ മില്ല് തുടങ്ങുമെന്നു കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ നിയമസഭയിൽ പറഞ്ഞു.വർഷം 1250 ടണ്‍ കീടനാശിനി ഉപയോഗിച്ചിരുന്നിടത്ത് 875 ടണ്‍ ആയി കുറച്ചുകൊണ്ടുവരാനായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിനു സമാനമായ കാലാവസ്ഥയുള്ള രാജ്യങ്ങളിൽനിന്ന് നാണ്യവിളകളും സുഗന്ധ ദ്രവ്യങ്ങളും എത്തുന്നതോടെ കാർഷിക മേഖലയ്ക്ക് വലിയ ഭവിഷ്യത്തുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.