തിരുവനന്തപുരം: നെല്ല് സംഭരിച്ച ഉടൻ തന്നെ സംഭരണവില പിആർഎസ് ലോണ്‍ വഴി കർഷകർക്കു ലഭ്യമാക്കുന്നതിനായി 15 ബാങ്കുകളുമായി സപ്ലൈകോ മുഖേന ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്നു മന്ത്രി പി.തിലോത്തമൻ നിയമസഭയെ അറിയിച്ചു. ഈ സീസണിൽ നെല്ല് സംഭരണത്തിന് 50 മില്ലുകളുമായി ധാരാണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്നു ടി.വി. രാജേഷിനെ മന്ത്രി അറിയിച്ചു.
മാവേലി സ്റ്റോറുകളിൽ ഡിസ്കൗണ്ട് കൂപ്പണുകൾ, ഗിഫ്റ്റ് വൗച്ചറുകൾ, സമ്മാനക്കൂപ്പണുകൾ എന്നിവ നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൃഷിസംബന്ധമായ പുതിയ ആശയങ്ങൾ പരിചയപ്പെടുത്തുന്നതിനും വിജ്ഞാന വ്യാപനത്തിനുമായി കൃഷി വകുപ്പിൽ കമ്യൂണിറ്റി റേഡിയോ ആരംഭിക്കുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ എൽദോ ഏബ്രഹാമിനെ അറിയിച്ചു. കേന്ദ്ര അനുമതി ലഭിക്കുന്ന മുറയ്ക്ക് ഫാം ഇൻഫർമേഷൻ ബ്യൂറോ മുഖേന ആലപ്പുഴ ജില്ലയിലെ കമ്യൂണിറ്റി റേഡിയോ ആയിരിക്കും ആദ്യം തുടങ്ങുക എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കർഷകർക്കു നെല്ലിന്റെ വില ലഭ്യമാക്കുന്നതിനു 15 ബാങ്കുകളുമായി ധാരണാപത്രം
02:27 AM Mar 22, 2018 | Deepika.com