അതിർത്തിയിലെ കള്ളക്കടത്ത്: ബിഷു ഷെയ്ക്കിന്റെ ജാമ്യ ഹർജി തള്ളി
02:14 AM Mar 22, 2018 | Deepika.com
തിരുവനന്തപുരം: ബിഎസ്എഫ് ഉദ്യോഗസ്ഥൻ കോഴ വാങ്ങിയ കേസിലെ രണ്ടാം പ്രതി മുഹമ്മദ് ഇമാമുൾ ഹഖി (ബിഷു ഷെയ്ക്ക്) ന്റെ ജാമ്യ ഹർജി സിബിഐ കോടതി തള്ളി. ഉന്നതബന്ധമുള്ള പ്രതിയെ ജാമ്യത്തിൽ വിട്ടാൽ ബംഗ്ലാദേശിലേക്കു കടന്നുകളയുമെന്നും അതിർത്തി രക്ഷാ സേനയിലെ ഉന്നത ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.