കൊച്ചി: പയ്യോളി മനോജ് വധക്കേസിൽ 16 മുതൽ 25 വരെയുള്ള പ്രതികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം നൽകി. ടി. ചന്തു, പി.വി. രാമചന്ദ്രൻ, പി.കെ. കുമാരൻ, എൻ.സി. മുസ്തഫ, കെ.ടി. ലിഗേഷ്, സി. സുരേഷ്ബാബു, പി. അനൂപ്, അരുണ്‍നാഥ്, കെ.വി. രതീഷ്, കെ.കെ. പ്രേമൻ എന്നിവർക്കാണ് ജാമ്യം. ഒരു ലക്ഷം രൂപയ്ക്കുള്ള രണ്ട് പേരുടെ ഉറപ്പിലാണ് ജാമ്യം നൽകിയത്.
ശനിയാഴ്ചകളിലും അന്വേഷണോദ്യോഗസ്ഥൻ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുത്, അനുമതിയില്ലാതെ എറണാകുളം വിടരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം.
പയ്യോളി മനോജ് വധക്കേസ്: 10 പ്രതികൾക്കു ജാമ്യം
02:02 AM Mar 22, 2018 | Deepika.com