കുമളി: തമിഴ്നാട്ടിലെ ഉത്തമപാളയത്ത് ഒരു സ്വകാര്യ സ്കൂളിന്റെ ഉദ്ഘാടനത്തിനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുനേരേ ഇരുപതോളംവരുന്ന സംഘം കരിങ്കൊടി കാട്ടി.
മുല്ലപ്പെരിയാർ വിഷയത്തിൽ ഉമ്മൻ ചാണ്ടി തമിഴ്നാടിന് എതിരാണെന്ന് ആരോപിച്ചായിരുന്നു കരിങ്കൊടി കാട്ടിയത്.
തമിഴ്നാടിന് വെള്ളം നൽകുകയില്ലെന്ന നിലപാട് കേരളത്തിനില്ലെന്നും എന്നാൽ ഡാമിന്റെ ബലക്ഷയം സംബന്ധിച്ച് കേരളത്തിലെ ജനങ്ങളുടെ ഭീതിയകറ്റാൻ കേരള സർക്കാരിനു ബാധ്യതയുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
തമിഴ്നാട്ടിൽ ഉമ്മൻ ചാണ്ടിക്കു നേരേ കരിങ്കൊടി
02:02 AM Mar 22, 2018 | Deepika.com