മുണ്ടക്കയം: പള്ളിയിലേക്ക് ധ്യാനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. മുണ്ടക്കയം വരിക്കാനി കാഞ്ഞമല വർക്കിയുടെ ഭാര്യ അന്നമ്മ (73)ആണ് മരിച്ചത്. സംസ്കാരം ഇന്നു രണ്ടിന് മുണ്ടക്കയം വ്യാകുലമാതാ ഫെറോന പള്ളിയിൽ.
ഇന്നലെ രാവിലെ ഒന്പതോടെ മുണ്ടക്കയം - കോരുത്തോട് റോഡിൽ വരിക്കാനി കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. നാട്ടുകാർ അന്നമ്മയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേത കണ്ണിമല പേഴത്തുംമൂട്ടിൽ കുടുംബാംഗം. മക്കൾ: ഇമ്മാനുവൽ (കുഞ്ഞുമോൻ), മേരിക്കുട്ടി, ജോസഫ് ജോർജ് (മോനിച്ചൻ). മരുമക്കൾ: ഷീജ, റോയി, പ്രവീണ.
വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു
02:02 AM Mar 22, 2018 | Deepika.com