പത്തനംതിട്ട: കുളിക്കാനിറങ്ങിയ എൻജിനിയറിംഗ് വിദ്യാർഥി പമ്പാനദിയിൽ മുങ്ങി മരിച്ചു. കോന്നി വള്ളിക്കോട് കോട്ടയം സുമി ഭവനിൽ (വല്യവള്ളിപ്പുറത്ത് ) സുരേഷിന്റെ മകൻ സുമിൻ (മോനു -20) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടോടെ കീക്കൊഴൂർ ചാക്കപ്പാലത്തായിരുന്നു സംഭവം. നാല് സുഹൃത്തുക്കളോടൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങിയ സുമിൻ ഒഴുക്കിൽപെടുകയായിരുന്നു. സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് ഇടപ്പാവൂർ കടവിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തി. കടമ്മനിട്ട മൗണ്ട് സിയോൺ എൻജിനീയറിംഗ് കോളജിലെ സിവിൽ എൻജിനീയറിംഗ് രണ്ടാം വർഷ വിദ്യാർഥിയായിരുന്നു.
കോളജിലെ ടെക് ഫെസ്റ്റ് പരിപാടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിലാണ് സംഘം കുളിക്കാനായി കീക്കൊഴൂരിലെത്തിയത്. സംസ്കാരം നടത്തി. അമ്മ: മിനി. സഹോദരി: സുമി.
എൻജിനിയറിംഗ് വിദ്യാർഥി പമ്പാനദിയിൽ മുങ്ങി മരിച്ചു
02:02 AM Mar 22, 2018 | Deepika.com