കൊച്ചി: കൊച്ചി മെട്രോയ്ക്ക് അനുബന്ധമായുള്ള വാട്ടർ മെട്രോയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ പദ്ധതിക്ക് സാന്പത്തിക സഹായം നൽകുന്ന ജർമൻ വികസന ഏജൻസി(കെഎഫ്ഡബ്ല്യു)യുടെ ട്രാൻസ്പോർട്ട് ഇക്കണോമിസ്റ്റ് ആഞ്ജലിക്ക സ്വിക്കി കൊച്ചിയിലെത്തി.
പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച അവർ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ചു. കെഎഫ്ഡബ്ല്യുവിന്റെ കപ്പൽ നിർമാണ വിദഗ്ധൻ മാർട്ടിൻ നൈബോയും ഒപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷുമായി സംഘം കൂടിക്കാഴ്ച നടത്തി. തുടർന്ന് അവർ ോട്ടുജെട്ടികൾ നിർമിക്കുന്ന എറണാകുളം, തേവര, നെട്ടൂർ, വൈറ്റില എന്നിവിടങ്ങൾ സന്ദർശിച്ചു. കെഎംആർഎൽ അധികൃതരുമായി സംഘം ഇന്നു യോഗം ചേരും.
വാട്ടർമെട്രോ: പുരോഗതി വിലയിരുത്താൻ ജർമൻ സംഘമെത്തി
01:11 AM Mar 22, 2018 | Deepika.com