ടോം ജോസിനെതിരേയുള്ള വിജിലൻസ് കേസ് പരിഗണിക്കുന്നതു വീണ്ടും മാറ്റി
01:37 AM Mar 21, 2018 | Deepika.com
മൂവാറ്റുപുഴ: അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കുന്നതിനായി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എറണാകുളം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കുന്നതു വീണ്ടും മാറ്റി. കേസ് ഈ മാസം 27 ലേക്കാണ് മാറ്റിയിരിക്കുന്നത്. ഇതു രണ്ടാംതവണയാണ് കേസ് പരിഗണിക്കുന്നതു കോടതി മാറ്റിവയ്ക്കുന്നത്. അധികസ്വത്തുസന്പാദനവുമായി ബന്ധപ്പെട്ട് മുൻ വിജിലൻസ് ഡയറക്ടർ നൽകിയ നിർദേശത്തെത്തുടർന്നാണ് എറണാകുളം വിജിലൻസ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.