തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തില്‍ 1990 ഹൈസ്കൂളുകളില്‍ രൂപീകൃതമായ ‘ലിറ്റില്‍ കൈറ്റ്സ്’ ഐടി ക്ലബ്ബുകള്‍ക്ക് ആദ്യഗഡുവായി 5,000 രൂപ വീതം അനുവദിച്ചു. ലിറ്റില്‍ കൈറ്റ്സിന്റെ ബോര്‍ഡ്, അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്, യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്.
കൈറ്റിന്റെ ജില്ലാ ഓഫീസുകള്‍വഴി അതാതു സ്കൂളുകളുടെ ഐടി അഡൈ്വസറി അക്കൗണ്ടുകളിലേക്ക് ഇന്നു മുതല്‍ തുക കൈമാറുമെന്ന് കൈറ്റ് വൈസ് ചെയര്മാന് കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഈ തുക ചെലവഴിക്കുന്നതിന് സ്കൂള്‍തല സമിതിയുടെ അംഗീകാരം നേടണമെന്നും ലിറ്റില്‍ കൈറ്റ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്.
ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബുകള്‍ക്ക് ആദ്യഗഡു അനുവദിച്ചു
01:14 AM Mar 21, 2018 | Deepika.com