തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ പൊതു സോഫ്റ്റ് വേറിലേക്ക് മാറുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിംഗ് ടെക്നോളജി എന്ന സ്ഥാപനത്തിനു കീഴിലുള്ള ഇഫ്താസ് എന്ന കമ്പനിയുടെ നേതൃത്വത്തിലാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു.
കമ്പനി നിയമം അനുസരിച്ച് നോണ്‍-പ്രോഫിറ്റ് കമ്പനിയായി പ്രവർത്തിക്കുന്നതാണിത്. ഈ സ്ഥാപനത്തിന്റെ മറ്റ് ഉടമസ്ഥർ നബാർഡ്, സി-ഡാക്ക്, ക്ലൗഡ് കന്പ്യൂട്ടിംഗ് ആന്റ് ഇന്നവേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യ എന്നിവയുമാണെന്ന് ബോധ്യപ്പെട്ടതായും മന്ത്രി നിയമസഭയെ അറിയിച്ചു.
ടെൻഡറില്ലാതെ കമ്പനിക്ക് കോർ ബാങ്കിംഗിന് അവസരം നൽകിയത് അവർ സർക്കാരിനെ നേരിട്ട് സമീപിച്ചതിനാലും, കമ്പനീസ് ആക്ട് പ്രകാരം മത്സരാധിഷ്ഠിത ടെൻഡറുകളിൽ അവർ പങ്കെടുക്കാറില്ല എന്നതുകൊണ്ടുമാണ്. ഇക്കാര്യം അവർക്ക് കരാർ നൽകിയ അൻപതോളം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു വിലയിരുത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു.
കോർ ബാങ്കിംഗിന് അനുമതി നൽകിയ ഇഫ്താസ് റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമെന്നു മന്ത്രി കടകംപള്ളി
01:14 AM Mar 21, 2018 | Deepika.com