കാഞ്ഞിരപ്പളളി: അമല്‍ജ്യോതി കോളജിലെ കെമിക്കല്‍ എൻജിനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും "ഇംപ്രൂവ്ഡ് ടോയ്ലെറ്റ് ടെക്നോളജീസ് ഫോര്‍ ബെറ്റര്‍ സാനിറ്റേഷന്‍' എന്ന വിഷയത്തില്‍ ദേശീയ ശില്പശാല നടക്കും. ശൗചാലയവും മാലിന്യ നിര്‍മാര്‍ജനവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നൂതനസങ്കേതങ്ങളിലൂടെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങൾ ശില്പശാലയിൽ ചര്‍ച്ച ചെയ്യും.
കേന്ദ്ര ശുചിത്വമിഷന്റെയും കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ശില്പശാലയില് ഡോ. ഗിരീഷ് ആര്. (പ്രിന്‍സിപ്പൽ സയന്റിസ്റ്റ്, നീരി, നാഗ്പുര്‍ ), ഡോ. ലിജി ഫിലിപ്പ് (പ്രഫസര്‍, ഐഐടി മദ്രാസ്), ഡോ. അനുജ പത്മ ഗോപാലകൃഷ്ണന് (ദ്രവ മാലിന്യ നിര്‍വഹണ വിദഗ്ധ, കേരള ശുചിത്വ മിഷന്), മധു എസ്.വി. (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആർ ആൻഡ് ഡി ഇറാം സയന്റിഫിക് സൊല്യൂഷന്‍സ്) തുടങ്ങിയവര്‍ പ്രസംഗിക്കും.
അമല്‍ജ്യോതി കോളജില്‍ ദേശീയ ശില്പശാല
01:04 AM Mar 21, 2018 | Deepika.com