സീരിയിൽ സുറിയാനി ഭാഷാപഠനം

01:04 AM Mar 21, 2018 | Deepika.com
കോ​ട്ട​യം: സു​റി​യാ​നി ഭാ​ഷ എ​ഴു​തു​വാ​നും വാ​യി​ക്കാ​നും വി​വ​ർ​ത്ത​നം ചെ​യ്യാ​നും പ​ഠി​താ​ക്ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന 90 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള സു​റി​യാ​നി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ കോ​ട്ട​യ​ത്തെ ബേ​ക്ക​ർ ഹി​ല്ലി​ലു​ള്ള സെ​ന്‍റ് എ​ഫ്രേം എ​ക്യു​മെ​നി​ക്ക​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ (സീ​രി) ആ​രം​ഭി​ക്കു​ന്നു. സു​റി​യാ​നി ആ​രാ​ധ​നാ ഗീ​ത​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം കോ​ഴ്സ് ദി​വ​സ​ങ്ങ​ളി​ൽ സീ​രി ചാ​പ്പ​ലി​ൽ സു​റി​യാ​നി​യി​ൽ ത​ന്നെ യാ​മ​ന​മ​സ്കാ​ര​ങ്ങ​ളും വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

താ​ത്പ​ര്യ​മു​ള്ള​വ​ർ കോ​ട്ട​യ​ത്തെ ബേ​ക്ക​ർ ഹി​ല്ലി​ലു​ള്ള സെ​ന്‍റ് എ​ഫ്രേം എ​ക്യു​മെ​നി​ക്ക​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി (സീ​രി) seeri @ bsnl.in എ​ന്ന ഇ ​മെ​യി​ലി​ലോ താ​ഴെ കാ​ണു​ന്ന ഫോ​ൺ ന​ന്പ​രു​ക​ളി​ലോ ബ​ന്ധ​പ്പെ​ടു​ക. 9495317831, 0481 2564333, 2560856.