കാട്ടുതീ പ്രതിരോധം: മേയ് 31 വരെ പ്രവേശനം നിരോധിച്ചു
12:46 AM Mar 21, 2018 | Deepika.com
തിരുവനന്തപുരം: കാട്ടുതീ പടരാനുള്ള സാധ്യതയും വന്യമൃഗങ്ങളുടേയും സന്ദർശകരുടേയും സുരക്ഷിതത്വവും കണക്കിലെടുത്ത് ആറളം, കൊട്ടിയൂർ, ചിമ്മിണി എന്നീ വന്യജീവി സങ്കേതങ്ങളിലും ചൂലന്നൂർ മയിൽ സങ്കേതത്തിലും മേയ് 31 വരെ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.