തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സഞ്ചരിക്കുന്ന ടിബി ലാബ് സജ്ജമായി. ക്ഷയരോഗ നിർണയത്തിനായി ആശുപത്രികളിൽ ഇനി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് വാൻ സജ്ജമാക്കിയത്. രണ്ടു മണിക്കൂറിനകം പരിശോധനാഫലം ലഭിക്കുമെന്നതാണ് മൊബൈൽ ടിബി ലാബ് വാനിന്റെ പ്രത്യേകത. ഇതിന്റെ സേവനം സൗജന്യവുമാണ്.
ഒന്നു മുതൽ 10 ദിവസം വരെ ഓരോ ജില്ലയിലും ക്യാന്പ് ചെയ്താണ് ലാബിന്റെ പ്രവർത്തനം, കണ്ണൂരിനു ശേഷം കാസർകോട്, വയനാട് ജില്ലകളിലായിരിക്കും ലാബിന്റെ സേവനം ലഭിക്കുക. തുടർന്ന് ബാക്കിയുള്ള ജില്ലകളിലും മൊബൈൽ ലാബ് എത്തും.
24 മുതൽ മൊബൈൽ ടിബി ലാബ് പ്രവർത്തിക്കും
01:13 AM Mar 20, 2018 | Deepika.com