ശബരിമല: ശബരിമല ക്ഷേത്രത്തിൽ ഉത്സവത്തിനു നാളെ കൊടിയേറും. ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. കൊടിയേറ്റത്തിന് മുന്നോടിയായ ഒരുക്കങ്ങളും വൈകുന്നേരം നടക്കും. നാളെ രാവിലെ 10.30നും 11.30നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കൊടിയേറ്റ്.
22ന് 11.30ന് ഉത്സവബലി. പള്ളിവേട്ട നടക്കുന്ന 29വരെ എല്ലാ ദിവസവും ഉത്സവബലി ഉണ്ടാകും. അത്താഴപൂജയ്ക്കു ശേഷം ശ്രീഭൂതബലി എഴുന്നെള്ളത്ത്. വിളക്കിനെഴുന്നെള്ളിപ്പ് ചടങ്ങുകൾ 25ന് രാത്രി മുതലാണ്. ഇത് അഞ്ച് ദിവസം ഉണ്ടാകും. 29ന് രാത്രി പള്ളിവേട്ട എഴുന്നെള്ളിപ്പ് നടക്കും. ശരംകുത്തിയിലേക്കാണ് എഴുന്നെള്ളിപ്പ്.
30ന് രാവിലെ പമ്പയിലേക്ക് ആറാട്ടെഴുന്നള്ളത്ത്. രാവിലെ 11.30ന് ആറാട്ട് നടക്കും. അന്ന് രാത്രി 10ന് നട അടയ്ക്കും. ഉത്സവനാളുകളിൽ രാവിലെ 4.30മുതൽ ഒന്പത് വരെ നെയ്യഭിഷേകത്തിന് സൗകര്യം ലഭിക്കും.
ശബരിമല ഉത്സവം: നാളെ കൊടിയേറ്റ്
12:26 AM Mar 20, 2018 | Deepika.com