തിരുവനന്തപുരം : ആം ആദ്മി ബീമ യോജന (ആബി) സ്കോളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു. ആബി പദ്ധതിയിൽ നിലവിൽ അംഗങ്ങളായ അപേക്ഷകന്റെ ഒൻപതു മുതൽ 12 വരെ പഠിക്കുന്ന ഐടിഐ ഉൾപ്പെടെ പരമാവധി രണ്ടു കുട്ടികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത.
സ്കൂളിന്റെ പ്രധാന അധ്യാപകൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഓണ്‍ലൈൻ ആയി എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും സമർപ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്ന സമയത്ത് പ്രധാന അധ്യാപകൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം ആബി പോളിസി സർട്ടിഫിക്കറ്റ്, കുട്ടികളുടെ ആധാർ എന്നിവയുടെ അസൽ കൈയിൽ കരുതേണ്ടതാണ്.
ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനു ഡാറ്റാ എൻട്രി ഫീസായി 15 രൂപ അക്ഷയയിൽ നൽകേണ്ടതാണ്. വിവരങ്ങൾക്ക് www.chiak.org.
ആബി സ്കോളർഷിപ്പിനുള്ള തീയതി 31 വരെ ദീർഘിപ്പിച്ചു
11:49 PM Mar 19, 2018 | Deepika.com