കോട്ടയം: ദൂരപരിധി പരിഗണിക്കാതെ മുഴുവൻ പഞ്ചായത്തുകളിലും മദ്യശാല തുറക്കുവാനുള്ള നയം നടപ്പിലാക്കുന്ന സർക്കാർ നാടിനാപത്താണെന്ന് സിഎസ്ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ. സ്കൂളുകളുടെയും ആരാധനാലയങ്ങളുടെയും സമീപത്തെ മദ്യശാലകളിലൂടെ ഭാവിതലമുറയെക്കൂടി ലഹരിക്ക് അടിമകളാക്കുന്ന സർക്കാർ ആരുടെ ക്ഷേമമാണ് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ മദ്യനയത്തിനെതിരെ ജനമുന്നേറ്റത്തിന് സിഎസ്ഐ ലഹരിവിരുദ്ധസമിതി നേതൃത്വം നൽകുമെന്നും 26നു കോട്ടയത്ത് ചേരുന്ന സമിതി എക്സിക്യൂട്ടീവ് തുടർസമര പരിപാടികൾക്ക് രൂപം നൽകുമെന്നും ബിഷപ് പറഞ്ഞു.
ജനവിരുദ്ധ മദ്യനയം ഉപേക്ഷിക്കണം: ബിഷപ് തോമസ് കെ. ഉമ്മൻ
11:49 PM Mar 19, 2018 | Deepika.com