കോട്ടയം: നിഷ ജോസ് കെ. മാണിയുടെ പുസ്തകത്തിലെ വിവാദ പരാമർശം സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കേരള യുവജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറിയും പി.സി. ജോർജ് എംഎൽഎയുടെ മകനുമായ ഷോണ്‍ ജോർജ് നല്കിയ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് കേസെടുത്തില്ല.
ഈ പരാതിയിൽ പോലീസിനു കേസെടുക്കാൻ സാധിക്കില്ലെന്നും ഷോണ്‍ ജോർജ് കോടതിയെ സമീപിക്കണമെന്നുമാണ് പോലീസ് നല്കിയ നോട്ടീസിൽ പറയുന്നത്. ശനിയാഴ്ച കോട്ടയം ജില്ലാ പോലീസിനും സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ പരാതി ഈരാറ്റുപേട്ട പോലീസിനു കൈമാറുകയായിരുന്നു. തുടർന്നാണു കേസെടുക്കാൻ സാധിക്കില്ലെന്നു പോലീസ് ഷോണ്‍ ജോർജിനു മറുപടി നല്‍കിയത്.
ഷോണിന്റെ പരാതിയിൽ കേസെടുത്തില്ല
01:58 AM Mar 19, 2018 | Deepika.com