നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനം യന്ത്രത്തകരാറുമൂലം റദ്ദ് ചെയ്തു. ഇന്നലെ വൈകുന്നേരം 4.30 ന് മുംബൈയിലേക്ക് യാത്രതിരിക്കാൻ യാത്രക്കാരുമായി റൺവേയിലൂടെ നീങ്ങവേ പറന്നുയരാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോഴാണു യന്ത്രത്തകരാർ ശ്രദ്ധയിൽപ്പെട്ടത്. 144 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് പാർക്കിംഗ് ബേയിലേക്ക് മാറ്റിയ വിമാനത്തിൽനിന്ന് യാത്രക്കാരെ തിരിച്ചിറക്കി.
മുംബൈയിലേക്കുള്ള മറ്റു വിമാന സർവീസുകളിൽ യാത്രക്കാരെ കയറ്റിവിടാമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചിരുന്നുവെങ്കിലും സീറ്റുകൾ ലഭ്യമല്ലാതിരുന്നതിനാൽ സാധിച്ചില്ല. പിന്നീട് രാത്രി 8.30 ഓടെ പുറപ്പെട്ട വിമാനത്തിലാണു യാത്രക്കാരെ കയറ്റി അയച്ചത്.
യന്ത്രത്തകരാർ: വിമാനം റദ്ദാക്കി
01:58 AM Mar 19, 2018 | Deepika.com