തിരുവനന്തപുരം: കേരള ബ്ലോഗ് എക്സ്പ്രസിന്റെ അഞ്ചാമത് എഡിഷനു തിരുവനന്തപുരത്തു തുടക്കമായി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് മാസ്കറ്റ് ഹോട്ടലില്‍ പരിപാടിയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.
ട്രിപ്പ് ഓഫ് എ ലൈഫ് ടൈം എന്ന ടാഗുമായി ലോക പ്രശസ്തരായ ബ്ലോഗര്‍മാര്‍ വര്‍ഷങ്ങളായി നടത്തിവരുന്ന കേരള യാത്രയുടെ അഞ്ചാമത് എഡിഷനാണിത്. ഫ്രാന്‍സ്, അമേരിക്ക, കാനഡ, ജര്‍മ്മനി, ഇറ്റലി, സ്പെയിന്, ബള്‍ഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 30 ബ്ലോഗര്‍മാരാണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഈ എഡിഷനില്‍ പങ്കെടുക്കുന്നത്.
ചടങ്ങില്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷയായിരുന്നു.
കേരള ബ്ലോഗ് എക്സ്പ്രസ് ടൂറിസം ഫ്ളാഗ് ഓഫ് ചെയ്തു
01:41 AM Mar 19, 2018 | Deepika.com