തിരുവനന്തപുരം: ആറുമണിക്കൂർ നീണ്ട സമയത്തിനുള്ളിൽ വിവിധ വിഷയങ്ങളിലായി 675 ചോദ്യങ്ങളുമായി ശ്രീകണ്ഠൻനായരുടെ ടോക് ഷോ ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡിൽ. ഇന്നലെ കൊട്ടരാക്കര എംജിഎം സ്കൂളിൽ നടത്തിയ ടോക് ഷോയാണ് ഗിന്നസിൽ ഇടംപിടിച്ചത്.
ടെലിവിഷൻ ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടമാണ് ആർ. ശ്രീകണ്ഠൻ നായരും ഫ്ളവേഴ്സ് ടി വിയും ഇതോടെ സ്വന്തമാക്കിയത്. ആറു മണിക്കൂർ സമയത്തിൽ 675 ചോദ്യങ്ങളിലായി പ്രസക്തമായ ആറ് വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടാണ് ലോകറിക്കാർഡിൽ ശ്രീകണ്ഠൻ നായർ എത്തിയത്. ആയിരം എപ്പിസോഡുകൾ തികയ്ക്കുന്ന ശ്രീകണ്ഠൻ നായരുടെ ചർച്ചാ വേദിയാണ് റിക്കാർഡിന് ഇടമായതെന്ന പ്രത്യേകതയുമുണ്ട്. ഗിന്നസ് ബുക്ക് പ്രതിനിധികൾ ഇന്നലെത്തന്നെ പ്രഖ്യാപനവും നടത്തി.
ശ്രീകണ്ഠൻനായരുടെ ടോക് ഷോ ഗിന്നസ് ബുക്കിൽ
01:41 AM Mar 19, 2018 | Deepika.com