30 ലക്ഷത്തിന്റെ സ്വർണം പിടികൂടി
01:41 AM Mar 19, 2018 | Deepika.com
നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇവൈ 246 നമ്പർ ഇത്തിഹാദ് എയർവേസ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയാണു കസ്റ്റംസിന്റെ പിടിയിലായത്. കൊണ്ടുവന്ന കാർഡ് ബോർഡ് പെട്ടിയിൽ ഒളിപ്പിച്ചാണ് ഇയാൾ 973 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്.