ദേവസ്വം ബോർഡ് കാന്റീനിൽ സസ്യാഹാരം മതിയെന്നു മന്ത്രി
01:41 AM Mar 19, 2018 | Deepika.com
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കാന്റീനിൽ വെജിറ്റേറിയൻ ഭക്ഷണം നൽകിയാൽ മതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശം നൽകി. സസ്യേതര വിഭവങ്ങൾ വിൽക്കുന്നുവെന്ന പരാതികളും ബീഫ് അടക്കമുള്ളവയുടെ പേരിൽ വർഗീയ പ്രചാരണം നടത്താനുള്ള നീക്കവും കണക്കിലെടുത്താണു ദേവസ്വം മന്ത്രിയുടെ ഇടപെടൽ.